ലഹരി വിരുദ്ധ ബോധവത്കരണവും കുടുംബ സംഗമവും ജനശ്രീയും സുൽത്താൻ ഡിയർ പേരന്റും സംയുക്തമായി സംഘടിപ്പിച്ചു

(www.kl14onlinenews.com)
(27-May-2023)

ലഹരി വിരുദ്ധ ബോധവത്കരണവും കുടുംബ സംഗമവും ജനശ്രീയും സുൽത്താൻ ഡിയർ പേരന്റും സംയുക്തമായി സംഘടിപ്പിച്ചു

കുറ്റിക്കോൽ:
ജനശ്രീ കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം വ്യാപാരഭവനിൽ സംഘടിപ്പിച്ചു . ചടങ്ങിനോടനുബന്ധിച്ച് സുൽത്താൻ ഡയമണ്ട്സ് & ഗോൾഡുമായി ചേർന്ന് ഡിയർ പാരൻ്റ് കുട്ടികൾക്കൊരു കരുതൽ ലഹരി വിരുദ്ധ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു . മണ്ഡലം ചെയർമാൻ പവിത്രൻ സി നായരുടെ അധ്യക്ഷതയിൽ ജനശ്രീ ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു . ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാൽ ക്ലാസെടുത്തു . സുൽത്താൻ മാർക്കറ്റിംഗ് മാനേജർ ബിജു ജോസഫ് , ജനശ്രീ ജില്ലാ സെക്രട്ടറി ,
രാജീവൻ നമ്പ്യാർ , ജില്ലാ ട്രഷറർ സുധർമ്മ , മണ്ഡലം സെക്രട്ടറി
ജയിംസ് പി.ജെ , വാർഡ് മെമ്പർമാരായ
കുഞ്ഞിരാമൻ തവനം , ഷീബ സന്തോഷ് ,ബാലകൃഷ്ണൻ ലതാ പനയാർ, സമീറ ഖാദർ എന്നിവർ പ്രസംഗിച്ചു .

Post a Comment

Previous Post Next Post