ഉദുമ നിയോജക മണ്ഡലം വനിതാലീഗ് സംഗമം ശ്രദ്ധേയമായി, സ്ത്രീകൾക്ക് വേണ്ടത് ഈക്വൽജണ്ഡറല്ല ഈക്വൽജസ്റ്റീസാണ് - കെ എം ഷാജി

(www.kl14onlinenews.com)
(17-May-2023)

ഉദുമ നിയോജക മണ്ഡലം വനിതാലീഗ് സംഗമം ശ്രദ്ധേയമായി,
സ്ത്രീകൾക്ക് വേണ്ടത് ഈക്വൽജണ്ഡറല്ല ഈക്വൽജസ്റ്റീസാണ് - കെ എം ഷാജി
കളനാട്: ഉദുമ നിയോജക മണ്ഡലം വനിതാലീഗ് സംഘടിപ്പിച്ച റംസാൻ ക്വിസ് ഫെസ്റ്റ് 2023 വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണത്തിനുള്ള സംഗമം വനിതാ സാന്നിധ്യം കൊണ്ടും അച്ചടക്കത്തിലും ശ്രദ്ധേയമായി.
സ്ത്രീകൾക്ക് വേണ്ടത് ഈക്വൽ ജണ്ഡറല്ല, ഈ ക്വൽ ജസ്റ്റീസാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഈ കാലഘട്ടത്തിലെ സ്ത്രീകൾ വിദ്യാഭ്യാസം കൊണ്ടും ഗാർഹിക വൈദഗ്ദ്യം കൊണ്ടും പൊതു കാഴ്ചപ്പാടിലും സമൂഹത്തിൽ ഏറെ മുന്നിലാണ്. അതിലേക്ക് ഇനിയും ദിശാബോധം നൽകി പ്രൊഫഷനിലേക്കും സാമൂഹ്യ സേവനത്തിലേക്കും ഉയർത്തി കൊണ്ട് വരാൻ കഴിയണം. ഭാവി തലമുറയുടെ കടിഞ്ഞാൺ അവരുടെ കൈയ്യിലാണ്. പരസ്യത്തിന്റെ പ്രചാരണത്തിലും അടുക്കളയിലെ ചുവരുകൾക്കുള്ളിലും ഒതുക്കി വീണ്ടും അബലരാക്കരുത്. മഹത്വമുള്ള മാതൃത്വമാണ് സ്ത്രീകളെന്ന് സമൂഹത്തിനും ഭരണകർത്താക്കൾക്കും തിരിച്ചറിവുണ്ടാവണമെന്നും ഖുർആൻ വാക്യങ്ങളോടെ ഷാജി പറഞ്ഞു. വനിതാലീഗ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാലീഗ് മണ്ഡലം പ്രസിഡണ്ട് ആയിഷ സഅദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീസാ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി റംസാൻ ക്വിസ് ഫെസ്റ്റ് 2023 വിജയികളെ പ്രഖ്യാപിച്ചു. മൂന്നാം സ്ഥാനത്തേക്ക് ഏഴു പേരുള്ളതിനാൽ വനിതാലീഗ് ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറ ചെർക്കളം നറുക്കെടുത്തു. ഒന്നാം സ്ഥാനം പതിനായിരം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അയ്യായിരവും, രണ്ടായിരത്തി അഞ്ഞുറു രൂപയും ക്യാഷ് അവാർഡ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ കാദർ വിതരണം ചെയ്തു. കോർഡിനേറ്റർക്ക് മണ്ഡലം മുസ്ലിം ലീഗിന്റെ സ്നേഹോപഹാരം നഫ്സിയ കാദുവിന് മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ഹമീദ് കളനാട് വിതരണം ചെയ്തു. ഉദുമ പഞ്ചായത്ത് വനിതാ ലീഗിന്റെ സ്നേഹോപഹാരവും നഫ്സിയ കാദുവിന് ചടങ്ങിൽ വെച്ച് നൽകി. മൂന്നാം സ്ഥാനത്തിന് നറുക്കെടുപ്പിൽ പങ്കെടുത്തവർക്ക് സ്നേഹോപഹാരം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹിന സലീം വിതരണം ചെയ്തു. നൂറു പേർക്ക് പ്രോത്സാഹന സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. ഇ.എ. ബക്കർ, സെക്രട്ടറി എ.ബി. ഷാഫി വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മറിയമ്മ അബ്ദുൽ കാദർ, എ.എ. ആയിഷ ആശംസാ പ്രസംഗം നടത്തി, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അബ്ദുല്ല കുഞ്ഞി കീഴൂർ, കുന്നിൽ ഹനീഫ ഹാജി, സോളാർ കുഞ്ഞഹമ്മദ് ഹാജി, സി.എച്ച്. അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, കാദർ കാത്തിം, ബി.എം. അബൂബക്കർ, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ, വനിതാലീഗ് മണ്ഡലം ഭാരവാഹികളായ ഷക്കീല ബഷീർ, മുംതാസ് ഷെരീഫ്, അസ്മാബി റഷീദ്, നബീസ മുഹമ്മദ് കുഞ്ഞി, ഖൈറുനിസ, താഹിറ ദേലമ്പാടി, സമീറ അബ്ബാസ്, സക്കീന നജാസ്, ഹരിത സംസ്ഥാന വൈസ് പ്രസിഡണ്ട് ഷഹീദ റഷീദ്, ജില്ലാ പ്രസിഡണ്ട് ഫാത്തിമത്ത് ഷഹാന അൽ ഐൻ കെ എം സി സി ജില്ലാ പ്രസിഡണ്ട് ഖാലിദ് പാഷ, നൗഷാദ് പാറപ്പള്ളി, അബ്ദുൽ കാദർ കളനാട്, ടി.ഡി. കബീർ, ഇബ്രാഹിം പാലാട്ട്, എം ബി ഷാനവാസ്, സിദ്ധീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, എം.എച്ച് മുഹമ്മദ് കുഞ്ഞി, റൗഫ് ബാവിക്കര, രാജു കലാഭവൻ, ജലീൽ കടവത്ത് സംബന്ധിച്ചു. കോർഡിനേറ്റർ നഫ്സിയ കാദു നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post