(www.kl14onlinenews.com)
(28-May-2023)
ഡൽഹി :
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ ചേംബറില്‍ ചെങ്കോല്‍ സ്ഥാപിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അദ്ദേഹം ഉദ്ഘാടനത്തിന് എത്തിയത്. പാര്‍ലമെന്റ് വളപ്പിലെ ഗേറ്റ് നമ്പര്‍ 1 ല്‍ നിന്ന് മോദിയെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്ന പൂജയിലും ബഹുമത പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തു.
ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എഴുപതിലധികം പോലീസുകാരെ പ്രദേശത്തും പരിസരത്തും വിന്യസിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സിപി ദീപേന്ദര്‍ പഥക് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്, ശിവസേന (യുബിടി), എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ജനതാദള്‍ (യുണൈറ്റഡ്) എന്നിവയുള്‍പ്പെടെ ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
إرسال تعليق