സ്ഥലവും, റോഡും, കുളവും, മേൽപ്പറമ്പിലെ എംസി കുടുംബം ഗ്രാമ പഞ്ചായത്തിന് കൈമാറി 2023

(www.kl14onlinenews.com)
(22-May-2023)

സ്ഥലവും, റോഡും, കുളവും, മേൽപ്പറമ്പിലെ എംസി കുടുംബം ഗ്രാമ പഞ്ചായത്തിന് കൈമാറി


മേൽപ്പറമ്പ് : ചെമ്മനാട് പഞ്ചായത്ത് പതിമൂന്നാം വാർഡ്‌ അംഗവും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്മായ ,പതിമൂന്നാം സുഫൈജാ അബൂബക്കർ , മറ്റ് സാമൂഹിക സംസ്കാരിക പ്രവർത്തകരുടെആവശ്യ പ്രകാരം മേൽപ്പറമ്പ് മാക്കോടിലെ മർഹും ഡോക്ടർ എംസി ഇബ്രാഹിമിന്റെ കുടുംബാംഗങ്ങൾ വയോജന കേന്ദ്രത്തിനായി നാലര സെന്റ് ഭൂമിയും വയോജന കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള റോഡിനു വേണ്ടി 15 സെന്റോളം വരുന്ന സ്ഥലവും, നിലവിലുള്ള കുളവും പൊതുജനങ്ങൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിക്കു വേണ്ടിയും വിട്ടു നൽകി.
മരണപ്പെട്ട ഡോക്ടർ എം സി ഇബ്രാഹിമിൻറെ നാമത്തിലായിരിക്കും വയോജന കേന്ദ്രം നിലവിൽ വരുന്നത്.
എംസി കുടുംബത്തിലെ അവകാശികളായ ഡോക്ടർ എം സി ഇബ്രാഹിമിന്റെ പത്നിയും മുൻ പഞ്ചായത്ത് അംഗവുമായ മറിയംബി   കോച്ചനാട്,മൂത്തമകൻ മുഹമ്മദ് മുനീർ മരണപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ഭാര്യയും പള്ളിക്കര  മർഹൂം പി കെ അബൂബക്കർ നദവിയുടെ മകളുമായ  ഷമീമ ജാസ്മിയും മക്കളും , രണ്ടാമത്തെ മകനായ ജാബിർ സുൽത്താൻ, മൂത്ത മകളും പള്ളിക്കര മർഹും പി എ അബ്ബാസ് ഹാജിയുടെ ഭാര്യയുമായ സൈറ ബാനു, ഇളയ മകളും ഉദുമ പടിഞ്ഞാർ   ഡോക്ടർ അബ്ദുൽ മജീദിന്റെ  ഭാര്യയായ  സഫീറ ബാനു, എന്നിവരാണ്  ഈ പൊതുജന പദ്ധതിക്ക് വേണ്ടി ഭൂമി ദാനം ചെയ്തത്. മാക്കോടിലെ താഴേത്തട്ടിലെ  യാത്രാക്ലേശം പരിഹരിക്കാൻ വേണ്ടി ആറുമാസം മുമ്പ് ഈ കുടുംബവും സൈഫുദ്ദീൻ മാക്കോടും എംസി റോഡിനു വേണ്ടി സ്ഥലം വിട്ട് നൽകിയിരുന്നു. സ്ഥലത്തിന്റെ ആധാരം മറിയംബി കോച്ചനാട് സ്ഥലം രജിസ്റ്റർ ചെയ്ത് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുബൈജാ അബൂബക്കറിന്  കൈമാറി. 

ഷാനവാസ്‌ ദേളി വളപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം 
മുസ്ലീം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ കല്ലട്ര ഉദ്‌ഘാടനം നിർവഹിച്ചു.  മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി അഫ്സൽ സീസ്ലു, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ കോളിയടുക്കം, നസീർ കെ വിടി സൈഫുദ്ധീൻ മാക്കോട്,വിജയൻ മാഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 
ചടങ്ങിൽ ശരീഫ് സലാല സ്വാഗതവും  ബി കെ ഷാ  നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم