താനൂർ ബോട്ടപകടം: മുഴുവൻ പേരെയും കണ്ടെത്തി

(www.kl14onlinenews.com)
(08-May-2023)

താനൂർ ബോട്ടപകടം: മുഴുവൻ പേരെയും കണ്ടെത്തി
കേരളത്തെ കണ്ണീരിലാഴ്ത്തിയ മലപ്പുറം താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെ രക്ഷപ്പെടുത്തിയെന്നും അഞ്ച് പേർ നീന്തിക്കയറിയെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് അറ്റ്ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടുടമയായ നാസറിന്റെ ചിത്രം പൊലീസ് അല്പസമയം മുമ്പ് പുറത്തുവിട്ടിരുന്നു. അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post