(www.kl14onlinenews.com)
(28-May-2023)
ഡൽഹി :
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, മന്ദിരത്തിന്റെ രൂപകല്‍പ്പനയെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും ചേര്‍ത്ത് 'ഇതെന്താണ്' എന്ന അടിക്കുറിപ്പോടെയാണ് ആര്‍ജെഡി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തെ, ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തിയ പാര്‍ട്ടി നടപടിയില്‍ പ്രതികരണവുമായി ആര്‍ജെഡി നേതാവ് ശക്തി സിംഗ് യാദവ് രംഗത്തെത്തി. 'ഞങ്ങളുടെ ട്വീറ്റിലെ ശവപ്പെട്ടി ജനാധിപത്യം കുഴിച്ചുമൂടപ്പെടുന്നതിന്റെ പ്രതിനിധാനമാണ്. രാജ്യം ഇത് അംഗീകരിക്കില്ല. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്, ചര്‍ച്ചകള്‍ക്കുള്ള സ്ഥലമാണ്' അദ്ദേഹം കുറിച്ചു
എന്നാല്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ രൂപകല്‍പ്പനയെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദി പറഞ്ഞു.
2024ല്‍ രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ ഈ ശവപ്പെട്ടിയില്‍ അടക്കം ചെയ്യുമെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ചെങ്കോല്‍ സ്ഥാപിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘടനം ചെയ്തത്.
إرسال تعليق