ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു

(www.kl14onlinenews.com)
(29-May-2023)

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇരുപതുകാരനായ പ്രതി സാഹിലിനെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സാഹിലും സാക്ഷിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു. കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു. ഇടിയേറ്റ് പെൺകുട്ടി വീണിട്ടും ക്രൂരത തുടർന്നു.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫ്രിഡ്ജ്-എസി റിപ്പയറിംഗ് മെക്കാനിക്കായിരുന്നു 20കാരൻ. സാഹിലും ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് ഒരു ദിവസം മുമ്പ് തർക്കമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

പതിനാറുകാരി തന്റെ സുഹൃത്തിന്റെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ പോകവെ, സാഹിൽ നേരിട്ടെത്തി അവളെ നിരവധി തവണ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയോട്ടിയിൽ പോലും കത്തി കുടുങ്ങി. ഇതേത്തുടർന്ന് സാഹിൽ സമീപത്ത് കിടന്നിരുന്ന പാറ എടുത്ത് അവളുടെ തല അഞ്ച് തവണ ഇടിച്ചു. ഐപിസി സെക്ഷൻ 302 പ്രകാരം സാഹിലിനെതിരെ ഷാഹബാദ് ഡയറി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post