ചന്ദ്രഗിരി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ആതീലെ പൂതീലെ വൻ വിജയമാക്കിയതിന് നന്ദി

(www.kl14onlinenews.com)
(21-May-2023)

ചന്ദ്രഗിരി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ആതീലെ പൂതീലെ വൻ വിജയമാക്കിയതിന് നന്ദി
കാസർകോട് :
ഏറെ കുറഞ്ഞ ദിവസങ്ങളിലായി സംഘടിപ്പിച്ച ആതീലെ പൂതിലെ ചന്ദ്രഗിരി മുറ്റത്ത് എന്ന പരിപാടി 20.05.2023 ന് ശനിയാഴ്ച സായാഹ്നത്തിൽ ഒരു ഉത്സവമായി കൊണ്ടാടിയ പൂർവ്വ വിദ്യാർത്ഥികൾക്കും കലാസ്വാദകർക്കും പരിസര പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ഒ എസ് എ ചന്ദ്രഗിരി പൂർവ്വ വിദ്യാർത്ഥി സംഘടന വിനയപൂർവ്വം നന്ദി അറിയിക്കുകയാണ്.
ഉദ്ഘാടനം നിർവഹിക്കുകയും പൂർവ്വ വിദ്യാർത്ഥികളെയും , ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ A+ കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരം നൽകാൻ സമയം കണ്ടെത്തുകയും ചെയ്ത കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, പരിപാടി അവസാനിക്കുന്നത് വരെ പോലീസ് സാന്നിദ്ധ്യം ഉറപ്പ് വരുത്തിയ ജില്ലാ പോലീസ് ചീഫ്, കേരള സ്റ്റേറ്റ് സെപ്ഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബേക്കൽ ഡി വൈ എസ് പി ,മേൽപറമ്പ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാർ, യാതൊരുവിധ കോലാഹലവുമില്ലാതെ പരിപാടി അവസാനം വരെ ആസ്വദിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്ത നാട്ടിലെ യുവാക്കൾ , വിദ്യാർത്ഥികൾ, സ്ത്രീകൾ പിഞ്ചുകുട്ടികൾ എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹപൂർവ്വം
പൂർവ്വ വിദ്യാർത്ഥി സംഘടന
ചന്ദ്രഗിരി.

Post a Comment

Previous Post Next Post