കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപി ഗോവയില്‍ നിന്ന് കര്‍ണാടകയിലേക്ക് ആളുകളെ എത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

(www.kl14onlinenews.com)
(10-May-2023)

കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപി ഗോവയില്‍ നിന്ന്
കര്‍ണാടകയിലേക്ക് ആളുകളെ എത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് (Karnataka poll) പുരോഗമിക്കുകയാണ്. ഇതിനിടെ ബിജെപിയ്‌ക്കെതിരെ (BJP) ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്
(congress). ബിജെപി ഗോവയില്‍ നിന്ന് കര്‍ണാടകയിലേക്ക് ആളുകളെ അയക്കുകയാണെന്നാണ് ആരോപണം. ഒരു ബസിന്റെ വീഡിയോ പങ്കുവെച്ച്, കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

എന്തിനാണ് ഗോവയിലെ ബിജെപി സര്‍ക്കാര്‍ ഗോവയില്‍ നിന്ന് കദംബ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ രാത്രി വടക്കന്‍ കര്‍ണാടകയിലേക്ക് ആളുകളെ അയക്കുന്നത് ? കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ലക്ഷ്യം?'' കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി മോദിയുടെ റാലിക്ക് മുന്നോടിയായി ഗോവയില്‍ നിന്നും നിരവധി പേരെ കര്‍ണാടകയിലേക്ക് കടത്തിവിട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കര്‍ണാടക ഡിജിപിയെ ടാഗ് ചെയ്ത്
തന്റെ പ്രതികരണം അറിയിച്ചിരുന്നു. 'കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദാണ്ഡേലിയിലെ വിസിലിംഗ് വുഡ്‌സ് ജംഗിള്‍ റിസോര്‍ട്ടില്‍ എന്താണ് സംഭവിക്കുന്നത്? വിശ്വജീത് റാണെ ഇവിടെ 6 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടോ? എന്താണ് ഉദ്ദേശ്യം' എന്നാണ് സുര്‍ജേവാല ചോദിക്കുന്നത്.

കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും തമ്മിലുളള ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രാവിലെ 7 മണിയോടെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.

Post a Comment

أحدث أقدم