കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം

(www.kl14onlinenews.com)
(10-May-2023)

കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം

ബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം. കോൺഗ്രസും ബിജെപിയും തമ്മലായിരിക്കും പ്രധാന മത്സരമെന്നും വിവിധ ഫലങ്ങൾ സൂചിപ്പിക്കുന്നു. കർണാടകയിൽ തൂക്കുസഭയായിരിക്കുമെന്നും ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരിക്കുമെന്നും ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു. ആകെ 224 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിൽ ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

മാട്രിസ് എക്സിറ്റ് പോൾ ഫലം അനുസരിച്ച് ബിജെപി 79-94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 103-118 സീറ്റുകൾ നേടുമെന്നും ജെഡി (എസ്) 25-33 സീറ്റുകൾ നേടുമെന്നും വ്യക്തമാക്കുന്നു. മറ്റുള്ളവർ 2-5 സീറ്റുകൾ വരെ നേടുമെന്നും മാട്രിസ് പ്രവചിക്കുന്നു.

പോൾസ്ട്രാറ്റിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് അനുസരിച്ച് ബിജെപി 88-98 സീറ്റുകളും കോൺഗ്രസ് 99-109 സീറ്റുകളും നേടും, ജെഡി (എസ്) 21-26 സീറ്റുകളും മറ്റുള്ളവർ 4 സീറ്റുകളും നേടുമെന്നാണ് വ്യക്തമാക്കുന്നത്.

ടിവി-9 എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അനുസരിച്ച് കർണാടകത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുക. ബിജെപി 88 മുതൽ 98 വരെ സീറ്റുകൾ നേടും. കോൺഗ്രസ് 99 മുതൽ 109 വരെ സീറ്റുകൾ നേടുമെന്നും ടിവി-9 എക്സിറ്റ് പോൾ പ്രവചിക്കുന്നു. ജെഡി(എസ്) 21 മുതൽ 26 വരെ സീറ്റുകൾ നേടുമെന്നും ടിവി9 പറയുന്നു.

റിപ്പബ്ലിക് പി-മാർക് എക്സിറ്റ് പോൾ ഫലം അനുസരിച്ച് ബിജെപി 85-100 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് 94 മുതൽ 108 സീറ്റുകളും ജെഡിഎസ് 24-32 സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളുമാണ് നേടുകയെന്നും പ്രവചിക്കുന്നു.

Post a Comment

Previous Post Next Post