ഡൽഹി യാത്ര റദ്ദാക്കി ഡികെ ശിവകുമാർ; ആരോഗ്യനില മോശമെന്ന് വിശദീകരണം

(www.kl14onlinenews.com)
(15-May-2023)

ഡൽഹി യാത്ര റദ്ദാക്കി ഡികെ ശിവകുമാർ; ആരോഗ്യനില മോശമെന്ന് വിശദീകരണം
ബാംഗ്ലൂർ :
തന്നെയും സിദ്ധരാമയ്യയെയും കോൺഗ്രസ് ഹൈക്കമാൻഡ് വിളിപ്പിച്ചതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഡികെ ശിവകുമാർ ഡൽഹി സന്ദർശനം റദ്ദാക്കി. “എനിക്ക് വയറ്റിൽ അണുബാധയുണ്ട്, ഇന്ന് ഡൽഹിയിലേക്ക് പോകില്ല,” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

"കോൺഗ്രസിന് 135 എംഎൽഎമാരുണ്ട്. എനിക്ക് സ്വാന്തമായി എംഎൽഎമാരില്ല. ഞാൻ തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്” ശിവകുമാർ തിങ്കളാഴ്‌ച പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ശേഷം താൻ ഡൽഹിയിലേക്ക് പോകുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഡികെ ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

“ഞാൻ ഒരു സ്വകാര്യ പരിപാടി പൂർത്തിയാക്കി എന്റെ ഭഗവാനെ സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് പോകും,” അദ്ദേഹം പറഞ്ഞു, “ഞങ്ങളുടെ ഹൈക്കമാൻഡ് എന്നെയും ഖാർഗെയെയും വിളിച്ചിരുന്നു, ഞാൻ വൈകിപ്പോയി. എല്ലാ മാധ്യമ സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഏത് വിമാനം ലഭ്യമാണോ ആ വിമാനത്തിൽ ഞാൻ ഡൽഹിക്ക് പോകും." ശിവകുമാർ പറഞ്ഞു.

“ഇന്നലെ 135 എംഎൽഎമാർ അഭിപ്രായം പറയുകയും ഒറ്റവരി പ്രമേയം പാസാക്കുകയും ചെയ്‌തു. ചുരുക്കം ചിലർ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. 135 എംഎൽഎമാരാണ് എന്റെ ശക്തി. എന്റെ നേതൃത്വത്തിൽ കോൺഗ്രസ് 135 സീറ്റുകൾ നേടി" അദ്ദേഹം പറഞ്ഞു.

“ഞാൻ ഒരു കാര്യത്തിൽ വിശ്വസിക്കുന്നു: ധൈര്യമുള്ള ഒരു മനുഷ്യൻ ഭൂരിപക്ഷം നേടും. കഴിഞ്ഞ അഞ്ച് വർഷമായി എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കർണാടകയെ കോൺഗ്രസിന് ഏൽപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ഞാൻ ഉറപ്പ് നൽകി” ശിവകുമാർ പറഞ്ഞു

Post a Comment

أحدث أقدم