യുവാവിനെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകനെ പൊലീസ് ബിഹാറിൽനിന്ന് പിടികൂടി

(www.kl14onlinenews.com)
(03-May-2023)

യുവാവിനെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകനെ പൊലീസ് ബിഹാറിൽനിന്ന് പിടികൂടി
മലപ്പുറം: ഇ​രി​ങ്ങ​ല്ലൂ​ർ യാ​റം​പ​ടി​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വാ​വി​നെ ക​ഴു​ത്തി​ൽ സാ​രി മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ​യു​ടെ കാ​മു​ക​നും കൂ​ട്ടു​പ്ര​തി​യു​മാ​യ യു​വാ​വി​നെ ബി​ഹാ​റി​ൽ​നി​ന്ന് വേ​ങ്ങ​ര പൊ​ലീ​സ് പി​ടി​കൂ​ടി. ബി​ഹാ​ർ സ്വാം​പു​ർ സ്വ​ദേ​ശി ജ​യ് പ്ര​കാ​ശാ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ യു​വ​തി​ക്ക് മൊ​ബൈ​ൽ ഫോ​ൺ വ​ഴി നി​ർ​ദേ​ശം ന​ൽ​കി​യ​ത് ഇ​യാ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

കൊ​ലയ്​ക്ക് തൊ​ട്ടു​മു​മ്പ് ഇ​രു​വ​രും സം​സാ​രി​ച്ചി​രു​ന്ന​താ​യി കോൾ ലി​സ്റ്റി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് പ്ര​തി​യെ തേ​ടി ബി​ഹാ​റി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല. ര​ണ്ടാം ത​വ​ണ ത​ന്ത്ര​പൂ​ർ​വം കെ​ണി​യൊ​രു​ക്കി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 31നാ​ണ് കോ​ട്ട​ക്ക​ൽ റോ​ഡി​ലെ യാ​റം​പ​ടി പി കെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി​യും 33കാ​ര​നു​മാ​യ സ​ൻ​ജി​ത് പ​സ്വാ​ൻ (33) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ പൂ​നം ദേ​വി​യെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജ​യ് പ്ര​കാ​ശി​നെ മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന് ഡി​വൈ എ​സ് ​പി അ​ബ്ദു​ൽ ബ​ഷീ​ർ, സി. ഐ മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. എ​സ് ഐ മു​ജീ​ബ് റ​ഹ്മാ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ സ​ഹേ​ഷ്, ദി​നേ​ഷ് കു​മാ​ർ, സിപി​ഒ സ​ലീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ബി​ഹാ​റി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Post a Comment

Previous Post Next Post