എസ്‌ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു; അപകടം ചീട്ടുകളി സംഘത്തെ പിടിക്കുന്നതിനിടെ

(www.kl14onlinenews.com)
(14-May-2023)

എസ്‌ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു; അപകടം ചീട്ടുകളി സംഘത്തെ പിടിക്കുന്നതിനിടെ
പാലാ:
ഡ്യൂട്ടിക്കിടെ എസ്‌ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. രാത്രി പട്രോളിങ്ങിനിടെ ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ്‌ഐ ജോബി ജോർജാണ് മരിച്ചത്.

കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ എസ്‌ഐയെ പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് ജോബി താഴേക്ക് വീഴുന്നത്.

ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിക്കുന്നത്.

Post a Comment

أحدث أقدم