ഹെെഡ്രജൻ ട്രെയിൻ നിർമ്മാണം പുരോഗമിക്കുന്നു; പരീക്ഷണ ഓട്ടം നടപ്പുസാമ്പത്തിക വർഷം

(www.kl14onlinenews.com)
(04-May-2023)

ഹെെഡ്രജൻ ട്രെയിൻ നിർമ്മാണം പുരോഗമിക്കുന്നു; പരീക്ഷണ ഓട്ടം നടപ്പുസാമ്പത്തിക വർഷം
ഇൻഡോർ: രാജ്യത്തെ ആദ്യ ഹെെഡ്രജൻ ട്രെയിൻ നിർമ്മാണം പുരോഗമിക്കുകയാണെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അനിൽകുമാർ ലഹോട്ടി. നടപ്പുസാമ്പത്തിക വർഷം തന്നെ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമേഖലാ റെയിൽവേക്കാണ് നിർമ്മാണക്കരാർ നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന സമ്പൂർണ മെയ്ക്ക് ഇൻ ഇന്ത്യ ട്രെയിനുകളാവും ഇവ. ഹെെഡ്രജൻ ട്രെയിൻ 'വന്ദേ മെട്രോ' എന്ന പേരിലാണ് അറിയപ്പെടുക. നാരോ ഗെയ്ജ് പാതകളായ ഡാർജലിങ് - ഹിമാലയൻ, കൽക്ക - ഷിംല, മാത്തേരൻ ഹിൽ തുടങ്ങിയ പൈതൃക റെയിൽ പാതകളിലൂടെയാവും ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം സർവ്വീസ് നടത്തുക.
പരമ്പരാഗത ഡീസൽ എൻജിനുകൾക്ക് പകരം ഹെെഡ്രജൻ ഇന്ധനസെൽ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുക. ഇവ ഹെെഡ്രജനെയും ഓക്സിജനെയും വെെദ്യുതിയായി മാറ്റിയെടുക്കും. അത് ട്രെയിൻ എൻജിനുകളെ പ്രവർത്തിപ്പിക്കും. കാർബൺ ഡെെ ഓക്സെെഡ്, നെെട്രജൻ, ഓക്സെെഡ് തുടങ്ങിയവമൂലമുളള മലിനീകരണം ഒഴിവാകും.

Post a Comment

Previous Post Next Post