താമരശ്ശേരി ചുരത്തിൽ ദമ്പതികളും കുട്ടികളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; യുവതിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(17-May-2023)

താമരശ്ശേരി ചുരത്തിൽ ദമ്പതികളും കുട്ടികളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു. കൊടുവള്ളി പാലക്കുറ്റി മാണിക്കോത്ത് സ്വദേശി മുഹമ്മദ് ഹനീഫയുടെ ഭാര്യ ഷക്കീല ബാനു (25) ആണ് മരിച്ചത്. അപകടത്തില്‍ മുഹമ്മദ് ഹനീഫ(37), മക്കളായ മുഹമ്മദ് അയ്മന്‍ (മൂന്നര), അഹമ്മദ് ഐസാന്‍ (ഒന്നര) എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇളയ മകന്‍ അഹമ്മദ് ഐസാന്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഒന്നാം വളവിന് സമീപം ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ദോസ്ത് പിക്കപ്പ് വാന്‍ അതേ ദിശയില്‍ മുന്നിലുണ്ടായിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിലെ മരത്തടികള്‍ ബൈക്കില്‍ സഞ്ചരിച്ചവരുടെ ശരിരത്തിലേക്ക് പതിക്കുകയായിരുന്നു. ദമ്പതികളും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഷക്കീല ബാനുവിന്റെ വയനാട് ചുണ്ടയിലെ വീട്ടില്‍ നിന്നും കൊടുവള്ളിയിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അബ്ദുല്‍ അസീസാണ് ഷക്കീല ബാനുവിന്റെ പിതാവ്. മാതാവ്: മൈമൂന.

Post a Comment

Previous Post Next Post