മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി

(www.kl14onlinenews.com)
(20-May-2023)

മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി

ഉദുമ: പിന്തുടർച്ചാവകാശ കേസിൽപെട്ട വസ്തുവകയിൽ അനധികൃതമായി കയറി മോഷണം നടത്തിയ കേസിലെ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ മുഖ്യമന്ത്രികും, സംസ്ഥാന പോലീസ് മേധാവി പരാതി നൽകി. കോട്ടിക്കുളം മസ്ജിദ് റോഡിലെ അബ്ദുൾമുനീറിന്റെ ഭാര്യ റുബീനയാണ് പരാതി നൽകിയത്. കുടുംബ സ്വത്ത് പിൻതുടർച്ചാവകാശ തർക്കവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലിസ് റജിസ്റ്റർ ചെയ്ത കേസ് ഹോസ്ദുർഗ്ഗ മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. തർക്കത്തെ തുടർന്ന് താഴിട്ട് പൂട്ടിയ വീടും സ്ഥലവും റുബീനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ഏപ്രിൽ 16ന് കേസിലെ പ്രതികളായ അബ്ദുൾ അസീസ്, മുഹമ്മദ് അസർ, സിദ്ദിഖ്, ഖൈറുന്നിസ്, മുഹമ്മദ് ഹാരിസ്, അബ്ദുല്ല, അബ്ദുൾ മജിദ്, അബ്ദുൾ അഷ്റഫ് എന്നിവർ തന്റെ നിയന്ത്രണത്തിലുള്ള വീടിന്റെ വാതിൽ പൊളിച്ച് വീട്ടു സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന റീബീന പരാതിയിൽ പറഞ്ഞു. വീട് കൈക്കലാക്കി വാടകക്ക് നൽകാനാണ് പ്രതികളുടെ ശ്രമം. ഇതു സംബന്ധിച്ച് കഴിഞ്ഞ പതിനാറിന് ബേക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുവാനോ, മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടു കെട്ടാനോ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല പ്രതികൾ സമൂഹത്തിൽ സാമ്പത്തിക 'സ്വാധിനം ഉള്ളവര്യം ഉന്നത രാഷ്ടിയ ഇടപെടലുകൾ ഉള്ളത് കൊണ്ടും എല്ലാ ക്രിമിനൽ വകുപ്പുകളും റദ്ദ് ചെയ്യുവാനും കേസ്സ് പിൻവലിക്കാൻ വേണ്ടി അന്യോഷണ പോലീസ് ഉദ്യോസ്ഥരുടെ മേൽ പ്രതികളുടെ ഭാഗത്തു നിന്നും നിരന്തമായ സമ്മർദ്ദവും , ഭീഷണിയും ഏറുകയാണ് കൂടാതെ നിലവിൽ കോടതിയിൽ സിവിൽ തർക്കത്തിൽപ്പെട്ട കേസന്ന നിലയിൽ പോലീസിൻ്റെ ഭാഗത്തു നിന്നും കൂടുതൽ അന്യോഷണം നടത്തുന്നതിനോ പ്രതികളേ അറസ്റ്റ ചെയ്യുന്നതിനോ മോഷന്ന സാധനം അന്യേഷിച്ച് കണ്ടെത്തുന്നതിനോ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ മുതിരു ന്നില്ല, യഥാർത്തതിൽ ഇത് OS - 04/2022 -ൽ പ് സർവ്വേ നമ്പർ 210/9 ൽ പ്പെട്ട സ്ഥലത്ത് അതിക്രമിച്ച് കടന്ന് കയറി സ്ഥലം കൈയ്യേറി വീട് കുത്തിതുറന്ന് അതിലെ വീട്ടു സാധനങ്ങൾ മോഷണം നടത്തിയ ഗുരുതരമായ ക്രിമിനൽ കുറ്റമാണ് പ്രതികളുടെ മേൽ ചാർത്തിയിരിക്കുന്നത്
അയതിനാൽ പ്രസ്തുത വിഷയത്തിൽ താങ്കളുടെ ഓഫീസ് ഇടപ്പെട്ട് കേസിൻ്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വേണ്ട നിർദേശം നൽകണമെന്ന് ഇതിനാൽ വിനീതമായി അപേക്ഷിക്കുന്നു.
അനുഭാവമായി നടപടികൾ കൈ കൊളളുമെന്ന
മുഖ്യമന്ത്രി ഇടപെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ നടപടിയെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post