കൂടാൽ മർക്കള കിദൂർ പാലം യഥാർഥ്യയമാകണമെന്നാവശ്യപ്പെട്ട് എകെഎം അഷ്‌റഫ്‌ എംഎൽഎക്ക് നിവേദനം നൽകി 2023

(www.kl14onlinenews.com)
(14-May-2023)

വ്യാജ രേഖ ചമച്ച് ബിജെപി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്ണൻ അനുകൂല്യങ്ങൾ നേടിയെന്ന് ആരോപണം


കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും ബിജെപി മണ്ഡലം പ്രസിഡന്‍റുമായ ശ്രീമതി പ്രമീള മജലിന് നേരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും രാജിവെക്കാന്‍ ഇതുവരെ തയ്യാറാവാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും മുസ്ലീം ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു.
കുടുംബശ്രീയുടെ സംരംഭം ആരംഭിക്കുന്നതിനുവേണ്ടി ബി.ജെ.പി പ്രവര്‍ത്തകയും കുടുംബശ്രീ അംഗവുമായ ശ്രീമതി അനാമികയ്ക്ക് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സാക്ഷ്യപത്രം നല്‍കുകയുണ്ടായി. എന്നാല്‍ ഇതേ സാക്ഷ്യപത്രം ഫോട്ടോകോപ്പി എടുത്ത് ബി.ജെ.പി നേതാവായ സ്റ്റാന്‍റിംഗ് ചെയര്‍പേഴ്സണ്‍ പ്രമീള മജലിനും ഗായത്രിക്കും ഇതേ രൂപത്തില്‍ വായ്പ ലഭിക്കുന്നതിന് വ്യാജ സാക്ഷ്യപത്രം തയ്യാറാക്കി ഓഫീസില്‍ സമര്‍പ്പിക്കുകയുണ്ടായി.  എന്നാല്‍ പ്രമീളയും ഗായത്രിയും സാക്ഷ്യപത്രം തയ്യാറാക്കിയത് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ നഫീസ കമ്പാറിന് അറിയുക പോലുമുണ്ടായിട്ടില്ല.  നഫീസ കമ്പാര്‍ നേരത്തെ അനാമികയ്ക്ക് നല്‍കിയ സാക്ഷ്യപത്രത്തെ ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റമാണ്.  വ്യാജരേഖ ചമച്ച ശ്രീമതി പ്രമീള മജലിനെതിരെ നേരത്തെയും കൈക്കൂലി ആരോപണമുണ്ടായിട്ടുള്ളതും വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിയുമാണ്.  സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നഫീസ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതിനെ ഗൗരവമായി സമീപിക്കാന്‍ തയ്യാറായിട്ടില്ല.  മാത്രമല്ല പരാതിക്കാരിയെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നീക്കം പോലും പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് ഗൗരവകരമാണ്.  സി.പി.എം കേരളം ഭരിക്കുമ്പോള്‍ പോലീസ് സംഘ്പരിവാറിന് കീഴടങ്ങുന്നുവെന്നത് സി.പി.എം-സംഘപരിവാര്‍ ബന്ധത്തിന്‍റെ തെളിവാണ്.
വ്യാജ രേഖ ചമച്ച് ആനുകൂല്യം തട്ടാന്‍ ശ്രമിച്ച ബി.ജെ.പി അംഗത്തെ അയോഗ്യയാക്കാന്‍ പഞ്ചായത്ത്കാര്യവകുപ്പും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണം.  ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ നേരിടുന്ന ബി.ജെ.പി വനിതാ അംഗത്തെ കാസര്‍കോട് മണ്ഡലം പ്രസിഡന്‍റാക്കി സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയാണ് ബി.ജെ.പി നേതൃത്വം ചെയ്തത്. അഴിമതി വിഷയത്തില്‍ ബി.ജെ.പിയും കുറ്റകരമായ മൗനമാണ് കാണിക്കുന്നത്.  വ്യാജരേഖ ചമച്ച് ആനുകൂല്യം നേടാന്‍ ശ്രമിച്ച മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെമ്പര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നടത്താന്‍ ലീഗ് മുന്നോട്ട് വരും.
സംഭവം നടന്ന് മാസങ്ങളായിട്ടും നിരന്തരമായി പോലീസില്‍ ബന്ധപ്പെട്ടിട്ടും ആരോപണ വിധേയയായ പ്രമീളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല.  ഒടുവില്‍ പ്രതിഷേധത്തെ ഭയന്ന് ഇതില്‍പ്പെട്ട 3 പേരില്‍ ഒരാളായ അനാമികയ്ക്കെതിരെ മാത്രമാണ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.  ഇതില്‍ പ്രധാന പ്രതിയാകേണ്ട ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാത്തത് ആഭ്യന്തരം ആര് കൈകാര്യം ചെയ്യുന്നുവെന്നതിന് തെളിവാണ്.  ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് കാര്യാലയം, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് മുസ്ലീം ലീഗ് സമരം ചെയ്യും.

അന്‍വര്‍ ചേരങ്കൈ (പ്രസിഡന്‍റ്, കഡങഘ മൊഗ്രാല്‍പുത്തൂര്‍
സിദ്ദീഖ് ബേക്കല്‍ (ജനറല്‍ സെക്രട്ടറി, കഡങഘ മൊഗ്രാല്‍പുത്തൂര്‍)
കരീം ചൗക്കി (മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി)
എം.എ. നജീബ് (ജില്ലാ വൈസ് പ്രസിഡന്‍റ്, യൂത്ത് ലീഗ്)
ഹസീബ് ചൗക്കി (എം.വൈ.എല്‍. പഞ്ചായത്ത് പ്രസിഡന്‍റ്) എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു

Post a Comment

Previous Post Next Post