മാനനഷ്ടക്കേസ്; രാഹുല്‍ നേരിട്ടെത്തണം, ഇളവ് തേടിയുളള ഹര്‍ജി തള്ളി

(www.kl14onlinenews.com)
(03-May-2023)

മാനനഷ്ടക്കേസ്; രാഹുല്‍ നേരിട്ടെത്തണം, ഇളവ് തേടിയുളള ഹര്‍ജി തള്ളി
സൂറത്ത്:
2019-ലെ മോദി കുടുംബപ്പേര് (Modi surname) പരാമര്‍ശത്തിലെ മാനനഷ്ടക്കേസുമായി (defamation case) ബന്ധപ്പെട്ട് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) ഹര്‍ജി ജാര്‍ഖണ്ഡ് കോടതി തള്ളി. ഇതേ കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനായി കണ്ട് രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

എന്താണ് കേസ്?

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന ഒരു പൊതു റാലിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ 'മോദി' കുടുംബപ്പേര് പരാമര്‍ശത്തില്‍ അഭിഭാഷകനായ പ്രദീപ് മോദി റാഞ്ചിയില്‍ പരാതി നല്‍കിയിരുന്നു. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവര്‍ക്കെല്ലാം എങ്ങനെയാണ് മോദി എന്ന പൊതുവായ കുടുംബപ്പേര് ഉണ്ടായത്? എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി കുടുംബപ്പേര് ഉണ്ടായത്?' എന്നാണ് രാഹുല്‍ ഗാന്ധി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി കുടുംബപ്പേരുളള എല്ലാ വ്യക്തികളെയും അവഹേളിക്കുകയാണെന്നും അപകീര്‍ത്തികരമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവിനെതിരെ മാനനഷ്ടക്കേസും നല്‍കിയിരുന്നു. ജാര്‍ഖണ്ഡില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആകെ മൂന്ന് മാനനഷ്ടക്കേസുകള്‍ നിലവിലുണ്ട്. ഒന്ന് ചൈബാസയിലും രണ്ട് കേസുകള്‍ റാഞ്ചിയിലുമാണ്.

Post a Comment

أحدث أقدم