ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

(www.kl14onlinenews.com)
(05-May-2023)

ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് പ്രവീൺ നാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടിലാണ് പ്രവീൺ നാഥിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന രീതിയില്‍ പ്രവീണ്‍ ശ്രദ്ധേയനായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിൻ്റെ തുടർച്ചയായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. പാലക്കാട് നെന്മാറയാണ് പ്രവീണിന്‍റെ സ്വദേശം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

Previous Post Next Post