പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; നടപടി ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച്

(www.kl14onlinenews.com)

(09-May-2023)

പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; നടപടി ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലമാബാദ് ഹൈക്കോടതിയ്ക്ക് പുറത്തുവെച്ച് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം റെയ്‌ഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അധികാരത്തിൽ നിന്നും പുറത്തുപോയതിന് ശേഷം ഇമ്രാൻ ഖാനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

അറസ്റ്റിനിടെ ഇമ്രാൻ ഖാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് തള്ളിയിട്ട് പരിക്കേറ്റതായി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ അവകാശപ്പെടുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവിൽക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകൾ ഇമ്രാൻ നേരിടുന്നുണ്ട്. കേസുകളിൽ നിരവധി തവണ ചോദ്യംചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.

തോഷഖാന അഴിമതിക്കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പലതവണ ശ്രമിച്ചിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽനിന്നു വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റു എന്നതാണ് തോഷഖാന കേസ്. ഇക്കഴിഞ്ഞ മാർച്ചിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വീട് യുദ്ധക്കളമായിരുന്നു.

Post a Comment

أحدث أقدم