പൊലീസുകാരുടെ അകമ്പടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രീംകോടതിയിൽ

(www.kl14onlinenews.com)
(01-May-2023)

പൊലീസുകാരുടെ അകമ്പടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ പോ​കു​മ്പോ​ൾ അ​ക​മ്പ​ടി പോ​കു​ന്ന പൊ​ലീ​സു​കാ​രു​ടെ ചെലവ് കുറക്കണമെന്ന പി.​ഡി.​പി ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​​ന്നാ​​സി​​ർ മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വി​​ഷ​​യം ജ​​സ്റ്റി​​സു​​മാ​​രാ​​യ അ​​ജ​​യ് ര​​സ്തോ​​ഗി, ബേ​​ല എം. ​​ത്രി​​വേ​​ദി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബെ​​ഞ്ചാണ് പരിഗണിക്കുക.
അ​ക​മ്പ​ടി പോ​കു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ല​വ് ക​ണ​ക്കാ​ക്കി​യ​ത് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഇന്നലെ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കിയിരുന്നു. ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളം സ​ന്ദ​ർ​ശി​ച്ചാ​ണ് അ​ക​മ്പ​ടി സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ ത​യാ​റാ​ക്കി​യ​ത്. കേ​ര​ള​ത്തി​ലു​ട​നീ​ളം അ​ണി​ക​ളു​ള്ള മ​അ്​​ദ​നി​ക്ക്​ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ സാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ക​മ്പ​ടി പോ​കു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം കു​റ​ക്കാ​നാ​വി​ല്ലെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.
ഏ​പ്രി​ൽ 17ന്​ ​മ​അ്​​ദ​നി​ക്ക് കേ​ര​ള​ത്തി​ലേ​ക്ക്​ ​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, 20 പൊ​​ലീ​​സു​​കാ​​രു​​ടെ അ​​ക​​മ്പ​​ടി വേ​​ണ​​മെ​​ന്നും അ​​വ​​ർ​​ക്ക് ചെ​​ല​​വി​​ന് മാ​​സം​തോ​​റും 20 ല​​ക്ഷം രൂ​​പ വീ​​തം കെ​​ട്ടി​​വെ​​ക്ക​​ണ​​മെ​​ന്നും ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​ർ ഉ​​പാ​​ധി​വെ​ക്കുകയായിരുന്നു.

Post a Comment

أحدث أقدم