'കേരള സ്റ്റോറിക്കെതിരെ മുസ്‍ലിം ലീഗ് നിയമപരമായി നീങ്ങും'; പ്രദർശനം തടയാൻ മുഖ്യമന്ത്രി നടപടിയെടുക്കമെന്ന് പി എം എ സലാം

(www.kl14onlinenews.com)
(01-May-2023)

'കേരള സ്റ്റോറിക്കെതിരെ മുസ്‍ലിം ലീഗ് നിയമപരമായി നീങ്ങും'; പ്രദർശനം തടയാൻ മുഖ്യമന്ത്രി നടപടിയെടുക്കമെന്ന് പി എം എ സലാം
തിരുവനന്തപുരം: കേരള സ്റ്റോറിക്കെതിരെ മുസ്‍ലിം ലീഗ് നിയമ നടപടി സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സിനിമ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണ്. സിനിമക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കും എന്ന് പറഞ്ഞാൽ മാത്രം പോരാ, പ്രവർത്തിച്ച് കാണിക്കണമെന്നും സലാം പറഞ്ഞു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദൻ നടത്തിയ പ്രസ്താവനയെ സിനിമ അടിസ്ഥാനമാക്കുന്നുണ്ടെന്നും ആ നിലപാടിൽ സിപിഐഎം ഉറച്ചുനിൽക്കുന്നുണ്ടോ എന്നും പിഎംഎ സലാം ചോദിച്ചു.

കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ബിജെപി സർക്കാരിന് കീഴിലെ ഏജൻസികൾ ആണ് അന്വേഷണം നടത്തിയതെന്നും പഴകി പുളിച്ച നാറിയ പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമെന്നും പിഎംഎ സലാം പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യ ആയി മാറ്റാനുള്ള ശ്രമമാണ്. ഇവിടെ കാലുറപ്പിക്കാനുള്ള സംഘപരിവാർ ശ്രമമാണ്. ഇത് മുമ്പ് പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കും എന്നല്ല പറയേണ്ടത്, പ്രവർത്തിച്ചാണ് കാണിക്കേണ്ടത്. ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ മതിയോ? മുഖ്യമന്ത്രിക്ക് അധികാരം ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ ഉപയോഗിച്ച വി എസിൻ്റെ പ്രസ്താവനയിൽ സിപിഐഎമ്മിൻ്റെ നിലപാട് എന്താണ്?. പാർട്ടി അതിൽ ഉറച്ച് നിൽക്കുന്നുണ്ടോ? ഇതിന് പാർട്ടി സെക്രട്ടറി മറുപടി പറയണം. മതസ്പർധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم