തിരുവനന്തപുരത്ത് 17കാരി മരിച്ചനിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

(www.kl14onlinenews.com)
(14-May-2023)

തിരുവനന്തപുരത്ത് 17കാരി മരിച്ചനിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ ഇന്നലെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്. സ്ഥാപന അധികൃതരിൽ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പെരുന്നാളിന് ശേഷം പെൺകുട്ടി സ്ഥാപനത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്നലെ 2 മണിയോടെ കുട്ടി അമ്മയെ വിളിച്ച് ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഒന്നര മണിക്കൂറിനുള്ളിൽ ഇവിടേയ്‌ക്കെത്തിയ മാതാവിനെ ആദ്യം മകളെ കാണാൻ അധികൃതർ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയിൽ മരിച്ച് കിടക്കുന്നു എന്ന വിവരമാണ് അറിയിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post