എസ്എസ്എൽസി സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ

(www.kl14onlinenews.com)
(19-May-2023)

എസ്എസ്എൽസി സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ നടക്കും. പുനർ മൂല്യനിർണയത്തിന് നാളെ മുതൽ ഓൺലൈൻ വഴി അപേക്ഷ നൽകാം. ഈ മാസം 24 വരെ അപേക്ഷിക്കാം. സേ പരീക്ഷ ഫലം ജൂൺ അവസാനം പ്രഖ്യാപിക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങും.
ഇത്തവണ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ 99.70 ശതമാനമാണ് വിജയം. 68,694 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086​ പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. ഗ്രേസ് മാർക്കിലൂടെ 24,422 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.

Post a Comment

Previous Post Next Post