മികച്ച പ്രതികരണവുമായി കൊച്ചി വാട്ടർമെട്രോ; രണ്ടാം ദിനം സഞ്ചരിച്ചത് 7039 യാത്രക്കാർ 2023

(www.kl14onlinenews.com)
(28-April-2023)

മികച്ച പ്രതികരണവുമായി കൊച്ചി വാട്ടർമെട്രോ; രണ്ടാം ദിനം സഞ്ചരിച്ചത് 7039 യാത്രക്കാർ

കൊച്ചി : കൊച്ചി വാട്ടർ മെട്രോ രണ്ടാമത്തെ റൂട്ടിൽ സർവീസ് തുടങ്ങി. വൈറ്റില മുതൽ ഇൻഫോപാർക്ക് വരെയാണ് സർവീസ്. മികച്ച പ്രതികരണമാണ് വാട്ടർ മെട്രോയ്ക്ക് ലഭിക്കുന്നത്. 7039 യാത്രക്കാരാണ് രണ്ട് റൂട്ടുകളിലായി വ്യാഴാഴ്ച വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്.

വൈറ്റില മൊബിലിറ്റി ഹബിൽ ബസ് ഇറങ്ങുന്നവർക്കായി വാട്ടർ മെട്രോ റെഡി. മുപ്പത് രൂപ ടിക്കറ്റിൽ ബോട്ടിൽ കയറിയാൽ ഇരുപത് മിനിറ്റ് കൊണ്ട് ഇൻഫോപാർക്കിന് സമീപത്തെ ടെർമിനലിൽ എത്താം. ഇൻഫോപാർക്കിലേക്ക് നടന്ന് പോകാനുള്ള ദൂരം മാത്രം. കാക്കനാട് സിവിൽ സ്റ്റേഷനിലേക്ക് പോകാൻ ഫീ‍ഡ‍ർ ബസ് സർവീസുകളും സജ്ജം.

ഇപ്പോൾ എട്ട് മുതൽ 11 വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണിവരെയുമാണ് മെട്രോ സർവീസ്. ബോട്ടുകൾ കൂടുതൽ എത്തി തുടങ്ങുന്നതോടെ സർവീസുകളും കൂടും. ബോട്ടുകൾ എത്തിയാൽ പുതിയ റൂട്ടുകളിലേക്കും സർവീസ് തുടങ്ങും. ബുധനാഴ്ചയാണ് ഹൈക്കോർട്ട് വൈപ്പിൻ റൂട്ടിൽ സർവീസ് തുടങ്ങിയത്. ആദ്യദിവസം 6559യാത്രക്കാരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.

Post a Comment

أحدث أقدم