ജമ്മുകശ്മീരിലെ പൂഞ്ചില്‍ ട്രക്കിനു നേരെ ഗ്രനേഡ് ആക്രമണം; വീരമൃത്യു വരിച്ച് 5 സൈനികര്‍

(www.kl14onlinenews.com)

(20-April-2023)

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ട്രക്കിനു നേരെ ഗ്രനേഡ് ആക്രമണം; വീരമൃത്യു വരിച്ച് 5 സൈനികര്‍

മ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക ട്രക്ക് ഭീകരര്‍ ഗ്രനേഡ് ആക്രമണത്തില്‍ തകര്‍ത്തു. വാഹനം കത്തിയമര്‍ന്നതോടെ അ‍ഞ്ചു സൈനികര്‍ വീരമൃത്യുവരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ റജൗറിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റജൗറി സെക്ടറില്‍ ഭിംബേര്‍ ഗലിയില്‍ നിന്ന് സങ്ഗിയോട്ടിലേയ്ക്ക് സൈനികര്‍ പോവുകയായിരുന്ന ട്രക്കിന് നേരെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്.

ഭീകരവിരുദ്ധ ഓപ്പറേഷനായി വിന്യസിച്ചിരുന്ന രാഷ്ട്രീയ റൈഫിള്‍സ് സൈനികരാണ് ആക്രമണത്തിന് ഇരകളായത്. വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു. ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മു പൂഞ്ച് ദേശീയപാത അടച്ചിട്ടു.

Post a Comment

Previous Post Next Post