സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്; പവന് ഇന്ന് കൂടിയത് 480 രൂപ

(www.kl14onlinenews.com)
(04-April-2023)

സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്; പവന് ഇന്ന് കൂടിയത് 480 രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. 44000 കടന്ന് വീണ്ടും റെക്കോര്‍ഡ് വിലയിലെത്തി. ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിവരം. ഇത്രയും ഉയര്‍ന്ന വില കഴിഞ്ഞ മാസവും രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച 43760 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് 44240 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവില വലിയ തോതിലാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ തുടങ്ങിയ വിലക്കയറ്റം മാര്‍ച്ചിലും തുടരുകയായിരുന്നു. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഏപ്രിലില്‍ ആശ്വാസമുണ്ടാകുമോ എന്നാണ് സ്വര്‍ണ പ്രേമികള്‍ ഉറ്റുനോക്കിയിരുന്നത്. അവര്‍ക്ക് നിരാശയാണ് ഇന്നത്തെ വില വര്‍ധന. ആദ്യ രണ്ട് ദിവസം 44000ത്തില്‍ തുടര്‍ന്ന പവന്‍വില തിങ്കളാഴ്ച കുറഞ്ഞിരുന്നു. ഇന്ന് കുത്തനെ കൂടുകയും ചെയ്തു.

സ്വര്‍ണം വാങ്ങാന്‍ അനിയോജ്യമായ സമയമല്ല ഇത് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ ലാഭം കിട്ടും. പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുമ്പോള്‍ സാമ്പത്തിക ചെലവ് അധികം വരികയുമില്ല.

സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ഇന്നത്തെ വിപണി വില കിട്ടില്ല. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വില്‍ക്കുന്ന വേളയില്‍ സ്വര്‍ണവില കണക്കുകൂട്ടാറ്. പലപ്പോഴും വിപണി വിലയേക്കാള്‍ 1000 രൂപയോളം കുറവായിരിക്കും ഇത്. എങ്കില്‍ പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകില്ല. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിപണി വിലയേക്കാള്‍ 4000 രൂപയോളം പണിക്കൂലി ഇനത്തില്‍ അധികം നല്‍കേണ്ടി വരും. അതായത് 48000 രൂപ വരെ ഒരു പവന് ആഭരണത്തിന് നല്‍കേണ്ടി വരും.

Post a Comment

Previous Post Next Post