സ്വർണവില സർവകാല റെക്കോഡിൽ; പവന് ഒറ്റയടിക്ക് കൂടിയത് 440 രൂപ,45,000 കടന്നു

(www.kl14onlinenews.com)
(14-April-2023)

സ്വർണവില സർവകാല റെക്കോഡിൽ; പവന് ഒറ്റയടിക്ക് കൂടിയത് 440 രൂപ, 45,000 കടന്നു
തിരുവനന്തപുരം :
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയായാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,665 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,720 രൂപയാണ്.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2,045.87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 10 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 5,610 രൂപ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. അതേസമയം, സ്വർണവിലയോടൊപ്പം തന്നെ വെള്ളിയുടെ വിലയും കുതിക്കുന്നുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വിപണി വില 83 രൂപയാണ്. വരും ദിവസങ്ങളിൽ സ്വർണത്തിന്റെ വില ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Post a Comment

Previous Post Next Post