ശക്തി പിലിക്കോട് 42-ാം വാർഷികാഘോഷം സമാപിച്ചു

(www.kl14onlinenews.com)
(24-April-2023)

ശക്തി പിലിക്കോട് 42-ാം വാർഷികാഘോഷം സമാപിച്ചു
പിലിക്കോട് : ശക്തി പിലിക്കോടിന്റെ നാല്പത്തി രണ്ടാം വാർഷികാഘോഷത്തിനു സമാപനം. കലാപരിപാടികൾ പിലിക്കോട് പഞ്ചായത്ത്‌ പ്രസിഡണ്ട് പി.പി.പ്രസന്ന ഉദ്ഘാടനം ചെയ്തു. എ കൃഷ്ണൻ അധ്യക്ഷനായി. ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായവരെ ആദരിച്ചു. കുടുംബകൂട്ടായ്മയിൽ ആർദ്രതയിൽ വിളയേണ്ട കുടുംബം വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. രണ്ടാം ദിവസം നടന്ന സംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി അംഗം ഇ.പി രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കേരള പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശ് ഐഎഎസ് എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ എ കൃഷ്ണൻ, എംപി പത്മനാഭൻ, സി ചന്ദ്രൻ, പി വി സുനിൽകുമാർ സംബന്ധിച്ചു. തുടർന്ന് ശക്തി ക്ലബ്ബ് കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യ അരങ്ങേറി.

Post a Comment

Previous Post Next Post