ദേവരാഗിന്റെ ചികിത്സാ സഹായ നിധിയിലേക്ക്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ കൈത്താങ്ങ്‌

(www.kl14onlinenews.com)
(14-April-2023)

ദേവരാഗിന്റെ ചികിത്സാ സഹായ നിധിയിലേക്ക്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ കൈത്താങ്ങ്‌
കാസര്‍കോട്‌: ലക്ഷത്തില്‍ ഒരാള്‍ക്ക്‌ മാത്രം വരുന്ന ഹൈപ്രോ സെലൂറിയ ബാധിച്ച ചെംനാട്‌ പഞ്ചായത്തിലെ ഏഴര വയസ്സുകാരന്‍ ദേവരാഗിന്റെ ചികിത്സാ സഹായ നിധിയിലേക്ക്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സംഭാവന നല്‍കി. കരളും കിഡ്‌നിയും പ്ര്വവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുന്ന ദേവൂട്ടന്റെ ചികിത്സക്ക്‌ 50 ലക്ഷത്തോളം രൂപ ചിലവുണ്ട്‌.

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ എം.എം.നൗഷാദ്‌ ദേവരാഗ്‌ ചികിത്സാ സഹായ കമ്മിറ്റി ചെ.ര്‍മാന്‍ ഷാനവാസ്‌ പാദൂറിന്‌ ചെക്ക്‌ കൈമാറി. അഡ്വ. ഷമീര്‍ കുന്നമംഗലം, ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌, ട്രഷറര്‍ എം.എ സിദ്ദീഖ്‌, മജീദ്‌ ബെണ്ടിച്ചാല്‍, മഹറൂഫ്‌ ബദരിയ്യ, നൗഷാദ്‌ കണ്ണമ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post