ട്രെയിന്‍ തീവയ്പ്: പ്രതിയുമായി ഇന്ന് തെളിവെടുപ്പിന് സാധ്യത; ആദ്യം എലത്തൂരില്‍

(www.kl14onlinenews.com)
(12-April-2023)

ട്രെയിന്‍ തീവയ്പ്: പ്രതിയുമായി ഇന്ന് തെളിവെടുപ്പിന് സാധ്യത; ആദ്യം എലത്തൂരില്‍
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. അതിനുശേഷം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.

ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ അടക്കം ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടിയിട്ടുണ്ട്.ദില്ലി റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഷാറൂഖ് ട്രെയിൻ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

Post a Comment

Previous Post Next Post