ലൈസന്‍സ് സ്മാര്‍ട്ടായി; പിവിസി പെറ്റ് ജി കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി എങ്ങനെ അപേക്ഷിക്കാം?

(www.kl14onlinenews.com)
(23-April-2023)

ലൈസന്‍സ് സ്മാര്‍ട്ടായി; പിവിസി പെറ്റ് ജി കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി എങ്ങനെ അപേക്ഷിക്കാം?
ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റാനുള്ള ഏറ്റവും മികച്ച അവസരമാണിത്. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ പുതിയ ലൈസന്‍സ് സ്വന്തമാക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഏഴ് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് വീട്ടിലെത്തും. നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാല്‍ ചാര്‍ജും അടക്കം നല്‍കേണ്ടി വരും.

ശ്രദ്ധിക്കേണ്ട ഏഴ് ഘട്ടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം...

1) www.parivahan.gov.in വെബ് സൈറ്റില്‍ കയറുക.

2) ഓണ്‍ലൈന്‍ സര്‍വ്വീസസ്സില്‍ ലൈസന്‍സ് റിലേറ്റഡ് സര്‍വ്വീസ് ക്ലിക്ക് ചെയ്യുക

3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.

4) Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക

5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.

6) കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്‌കാന്‍ ചെയ്ത് upload ചെയ്യുക.

7) നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക

സീരിയല്‍ നമ്പര്‍, UV എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് (MoRTH)ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

കൂടാതെ പുസ്തക രൂപത്തിലും പേപ്പര്‍ രൂപത്തിലും ഉള്ള ലൈസന്‍സുകള്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ അതത് ആര്‍ ടി ഒ / സബ് ആര്‍ ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്ത് പുതിയ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. സാരഥി സോഫ്റ്റ് വെയറില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വന്ന ഉടനെ ഈ സേവനം പൊതു ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്

Post a Comment

Previous Post Next Post