ഖത്തർ കാസർകോട് മുസ്ലിം ജമാഅത്ത് ‘ഒരു കാസർകോടൻ നോമ്പ് തുറ' സംഘടിപ്പിച്ചു

(www.kl14onlinenews.com)
(09-April-2023)

ഖത്തർ കാസർകോട് മുസ്ലിം ജമാഅത്ത് ‘ഒരു കാസർകോടൻ നോമ്പ് തുറ' സംഘടിപ്പിച്ചു
ദോഹ: കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി ഖത്തറിൽ ജീവ കാരുണ്യ സേവന മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന ഖത്തർ കാസർകോട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നോമ്പ് തുറ സംഘടിപ്പിച്ചു.

എല്ലാവർഷ റമാദനിലും നടത്തി വരുന്ന 'ഒരു കാസർകോടൻ നോമ്പ് തുറ' ഇപ്രാവശ്യം കുടുംബഅംഗങ്ങളും വന്ന് ചേർന്നതോടെ നാട്ടുകാർക്കിടയിലെ സൗഹൃദങ്ങൾ പുതുക്കാനുള്ള വേദിയായി മാറി.

തുമാമയിലെ പേൾ ഇന്റർനാഷനൽ സ്ക്കൂളിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി. അൽ നൂർ ഇസ്ലാമിക്ക് അക്കാദമി ചെയർമാൻ മുഹമ്മദ് അബ്ദുൽഖാദർ ചെമ്പരിക്ക റമദാൻ പ്രഭാഷണം നടത്തി. എം.പി. ഷാഫി ഹാജി, ലുക്ക്മാനുൽ ഹക്കിം, ആദം കുഞ്ഞി, ഹാരിസ് പള്ളത്ത്, അബ്ദുല്ല ത്രീസ്റ്റാർ, അലി ചേരുർ, ഫൈസൽ ഫില്ലി, ഷഫീഖ് ചെങ്കളം, ഹാരിസ് ഏരിയാൽ, സാബിത് തുരുത്തി , ബഷീർ ചെർക്കള, ശാക്കിർ കാപ്പി, ജാഫർ കലങ്കാടി, നൗഷാദ് പൈക്ക, ഹാരിസ് ചൂരി, മൻസൂർ മുഹമ്മദ്, സത്താർ മദീന, ബഷീർ ബംബ്രാണി, സെലീം പള്ളം, ഷെഹ്സാദ്‌ ചെങ്കള, നൂഹ്‌മാൻ തളങ്കര, ഷാനിഫ് പൈക്ക, ജാഫർ പള്ളം, ഫൈസൽ മൊയ്തീൻ, ഷകീബ് എം.പി, അസീബ്,ബഷീർ സ്രാങ്ക്, ഉസ്മാൻ, അഷ്‌റഫ് കൊളുത്തുങ്കര,ഷംനാസ്, റഷീദ് അസൈനാർ, ഖലിൽ ബേർക്ക, ഷഹീൻ എം.പി., സുബൈർ ബനാറസ്, ഫൈസൽ കൊല്ലംമ്പാടി, ഷക്കീർ തായൽ, ഖലീൽ ഉംബാബ, റിയാസ് മാന്യ, അഷറഫ് കുന്നിൽ, ഷബിർ അബ്ബാസ്, നൂറുദ്ധിൻ ചെർക്കള, മഹമ്മൂദ് മാറ, ജെസിംമ്, നിസാം, ഖലീൽ, ഉനൈസ് നാലാം മെയിൽ, സഹീർ, മൻസൂർ, റസാഖ് ഉളിയത്ത്ടുക്ക, റിയാസ് മധുർ എന്നിവർ നേത്രത്വം നൽകി.

Post a Comment

Previous Post Next Post