യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം; മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലേക്ക് 2023

(www.kl14onlinenews.com)
(09-April-2023)

യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം; മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലേക്ക്

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ-യിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

മേയ് 8 മുതല്‍ പത്തു വരെ അബുദാബി നാഷണല്‍ എക്‌സ്ബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മെയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണല്‍ തീയേറ്ററില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ പൊതുജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും

മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പം വ്യവസായ മന്ത്രി പി.രാജീവ്, പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി തുടങ്ങി ഒമ്പതംഗ സംഘമാണ് യുഎഇ സന്ദര്‍ശിക്കുന്നത്

Post a Comment

أحدث أقدم