വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം അപകടത്തില്‍പെട്ട് രണ്ടു യുവാക്കള്‍ മരിച്ചു

(www.kl14onlinenews.com)
(27-April-2023)

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം അപകടത്തില്‍പെട്ട് രണ്ടു യുവാക്കള്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘത്തിന്‍റെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. എതിരെ വന്ന ചരക്കു ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെടുത്തത്.

പരുക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ

Post a Comment

أحدث أقدم