(www.kl14onlinenews.com)
(02-April-2023)
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ സഹയാത്രക്കാരിയെ തീ കൊളുത്തി. ട്രെയിനിന്റെ ഡി1 കമ്പാർട്ട്മെന്റിലെ യാത്രക്കാരിയെയാണ് തീ കൊളുത്തിയത്. പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കോരപ്പുഴ -എലത്തൂര്‍ പാലത്തിന് മുകളില്‍വെച്ചാണ് സംഭവം. കമ്പാർട്ട്മെന്റിലെ എട്ട് പേർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പൊള്ളലേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് യാത്രക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് തീ കൊളുത്തിയത് എന്നാണ് സൂചന. പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ ആള് ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.കണ്ണൂര്‍ സ്വദേശി അനില്‍കുമാര്‍, അനില്‍കുമാറിന്റെ ഭാര്യ സജീഷ , മകന് അദ്വൈത്, തളിപറമ്പ് സ്വദേശി റൂബി, ജ്യോതീന്ദ്രനാഥ്, തൃശൂര്‍ സ്വദേശി പ്രിന്‍സ്, പ്രകാശന് എന്നിവരാണ് ചികിത്സയിലുള്ളത്.
സംഭവത്തിന് പിന്നാലെ ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ പൊലീസിന്റെ സഹായം തേടി. പൊള്ളലേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ട്രെയിന്‍ യാത്ര പുനരാംരംഭിച്ചത്. തീ പടർന്നെങ്കിലും പെട്ടെന്ന് അണയ്ക്കാൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കി.
إرسال تعليق