'മൗൻ കി ബാത്ത്': പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്

(www.kl14onlinenews.com)
(30-April-2023)

'മൗൻ കി ബാത്ത്': പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്
ഡൽഹി :
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണം 'മൻ കി ബാത്ത്' (Mann Ki Baat) 100 എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോൾ, നിർണായക വിഷയങ്ങളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയുടെ (Prime Minister) നടപടി ചൂണ്ടിക്കാട്ടി കോൺഗ്രസ് (Congress) രംഗത്ത്.

നൂറാം എപ്പിസോഡിന്റെ ആഘോഷം വലിയ ആർഭാടത്തോടെയാണ് നടക്കുന്നതെന്നും എന്നാൽ ചൈന, അദാനി, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ, ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയ നിർണായക വിഷയങ്ങളിൽ മൗൻ കി ബാത്ത് (മൗനം) ആണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

"ചൈന, അദാനി, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ, അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം, ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങൾ, വനിതാ ഗുസ്‌തി താരങ്ങളെ അപമാനിക്കൽ, കർഷക സംഘടനകൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തത്, കർണാടക പോലുള്ള ഇടങ്ങളിലെ ഇരട്ട എഞ്ചിൻ സർക്കാരുകളുടെ അഴിമതികൾ എന്നിവയിൽ മൗൻ കി ബാത്ത് (മൗനം) ആണ്" ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.

"ഐഐഎം റോഹ്തക് മൻ കി ബാത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചില പഠനങ്ങൾ നടത്തുന്നു, അതേസമയം അതിന്റെ ഡയറക്‌ടറുടെ അക്കാദമിക് യോഗ്യത വിദ്യാഭ്യാസ മന്ത്രാലയം തന്നെ ചോദ്യം ചെയ്‌തിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ രാജ്യത്തെ വിവിധ ഇടങ്ങളിലായി പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' സംപ്രേഷണം തത്സമയം കേട്ടിരുന്നു.

Post a Comment

أحدث أقدم