ചെമനാട് പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി അതി ദാരിദ്രർക്കുള്ള മരുന്ന് കൈമാറി

(www.kl14onlinenews.com)
(02-April-2023)

ചെമനാട് പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി അതി ദാരിദ്രർക്കുള്ള മരുന്ന് കൈമാറി
കോളിയടുക്കം : ചെമ്മനാട് പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽ പെട്ടവർക്കും കുടുംബങ്ങൾക്കുമുള്ള 2023-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ മരുന്നു പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ മെഡിക്കൽ ഓഫീസർ ഡോ സി എം കായിഞ്ഞിക്ക്‌ കൈമാറി.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വികസന, ക്ഷേമ കാര്യ ചെയർപേഴ്സൺ ആയിഷ കെ എ , ശംസുദ്ദിൻ തെക്കിൽ, മെമ്പർമാരായ നിസാർ ടി പി , ആസിയ മുഹമ്മദ്‌ എന്നിവർ ആശംസകൾ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ കായിഞ്ഞി സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ദീപ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post