സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈ.എസ്.പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

(www.kl14onlinenews.com)
(29-April-2023)

സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈ.എസ്.പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഹരിപ്പാട് (ആലപ്പുഴ): സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈ.എസ്.പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് നാരകത്തറ പുത്തേത്ത് വീട്ടിൽ കെ. ഹരികൃഷ്ണനെയാണ് (58) കായംകുളം രാമപുരം ഭാഗത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
റെയിൽ പാളത്തിന് സമീപം ഇദ്ദേഹത്തിന്‍റെ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിൽ നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹം സമീപകാലത്ത് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ വിജിലൻസ് കേസുകൾ നിലവിലുണ്ട്. പെരുമ്പാവൂർ ഡിവൈ.എസ്.പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്.

Post a Comment

Previous Post Next Post