തലച്ചോറില്‍ രക്തസ്രാവം; മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു 2023

(www.kl14onlinenews.com)
(26-April-2023)

തലച്ചോറില്‍ രക്തസ്രാവം; മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട് :
നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണമെന്നാണ് വിവരം.

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ മലപ്പുറം വണ്ടൂരില്‍, പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷം മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവരുകയായിരുന്നു

Post a Comment

Previous Post Next Post