കൊച്ചി വാട്ടര്‍ മെട്രോ; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാം

(www.kl14onlinenews.com)
(26-April-2023

കൊച്ചി വാട്ടര്‍ മെട്രോ; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാം
കൊച്ചി :
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാം. ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചു. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളില്‍ ഹൈക്കോടതി-വൈപ്പിന്‍ റൂട്ടില്‍ ഓരോ 15 മിനിറ്റിലും ബോട്ട് സര്‍വീസ് ഉണ്ടാകും. രാത്രി എട്ടുവരെ സര്‍വീസ് തുടരും.

വൈറ്റില - കാക്കനാട് റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. നാളെ മുതല്‍ ഫീഡര്‍ സര്‍വീസുകളും കാക്കനാട് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഏഴ് വര്‍ഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടര്‍ മെട്രോ. ഒരേസമയം 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് ഇത്. സമ്പൂര്‍ണ്ണമായി ശീതീകരിച്ച ഒരു യാത്രാ അനുഭവമാകും വാട്ടര്‍ മെട്രോ. 740 കോടിയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

Post a Comment

أحدث أقدم