സാഹോദര്യം വളർത്താൻ സഹജീവികളെ ചേർത്തു പിടിക്കണം - എൻ.എ നെല്ലിക്കുന്ന് എംഎൽഎ

(www.kl14onlinenews.com)
(19-April-2023)

സാഹോദര്യം വളർത്താൻ സഹജീവികളെ ചേർത്തു പിടിക്കണം - എൻ.എ നെല്ലിക്കുന്ന് എംഎൽഎ

കാസർകോട് :
സമൂഹത്തിൽ പരസ്പര സ്നേഹവും സാഹോദര്യവും വളർത്താനും സഹജീവികളെ ചേർത്തുപിടിക്കാനും സമൂഹമധ്യേ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മകൾ മുന്നോട്ടുവരണമെന്ന് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു ദുബായ് മലബാർ കലാസാംസ്കാരിക വേദി അൽഫല ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഗ്രാൽപുത്തൂർ സൻ റോക്ക് ഹോട്ടലിൽ വച്ച് നടന്ന സംഗമത്തിൽ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു.ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാനുമായ അശ്റഫ് കർള സ്വാഗതം പറഞ്ഞു.ആതുര സേവന രംഗത്ത് വർഷങ്ങളായി തുല്യതയില്ലാത്ത പ്രവർത്തനം നടത്തുന്ന കുമ്പോൾ സയ്യദ് ഹാമിദ് ഷുഹൈബ് തങ്ങളെ ചടങ്ങിൽ ആദരിച്ചു. കാസർകോട് സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് റേഡിയോ ദുബായിയുടെ മുൻ പ്രോഗ്രാം ഡയറക്ടറുമായ രമേശ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗോപാൽ, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസൽ,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്,ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, കുമ്പള. കാസർഗോഡ് ബി ഡി ഒ. വിജോയ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, മൊഗ്രാൽ പൂത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഫ പാറ,സുകുമാര കുതിരപ്പാടി,സീനത് നസീർ കാസർഗോഡ് പോലിസ് സ്റ്റേഷനിലെ ഉന്നതഉദ്ധ്യോഗസ്ഥൻ മാരായ രഞ്ജിത്ത്. അരവിന്ദ് സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരായ ഹനീഫ നായി മാർ മൂല ,മജീദ് തെരുവത്ത്, റഷീദ് വെള്ളരെ.ലക്ഷ്മണപ്രഭു നാസർ ചെർക്കളം ബ്ലോക്ക് പഞ്ചായത്തിലെഉദ്ധിയോഗസ്ഥൻ മാരായ അഭിനഷ്. മജീദ്. അനിൽ.കെ വി യൂസഫ്,കെ എഫ് ഇക്ബാൽ അസീസ് കളത്തൂർ,അഷ്റഫ് കൊടിയമ്മ,ടി എം ഷുഹൈബ്, റൗഫ് ബായിക്കര. അഷ്‌റഫ്‌ നാലത്തടുക്ക ഫാത്തിമത്ത് ശൈഖ, തുടങ്ങിയവർ  സംസാരിച്ചു സംസാരിച്ചു. വി എ റഹ്മാൻ ആരിക്കാടി  നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post