ആന്ധ്രാ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കര്‍ഷകര്‍

(www.kl14onlinenews.com)
(27-April-2023)

ആന്ധ്രാ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കര്‍ഷകര്‍
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച് കര്‍ഷകര്‍. ഇന്നലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്ത അനന്തപൂരില്‍ വെച്ചാണ് കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചത്.

സിംഗനമല നിയോജക മണ്ഡലത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം പുട്ടപര്‍ത്തിയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയാന്‍ കര്‍ഷകര്‍ എത്തുന്നതും ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കുന്നതായും പുറത്തുവന്ന ഒരു വീഡിയോയില്‍ കാണാം. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി തുമ്പര്‍ത്തി, മോട്ടുമാരു ഭാഗങ്ങളില്‍ 210 ഏക്കര്‍ ഭൂമി അധികൃതര്‍ ഏറ്റെടുത്തെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.

Post a Comment

Previous Post Next Post