കര്‍ണാടക പൊലീസ് റിപ്പോര്‍ട്ട് വൈകുന്നു; മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല

(www.kl14onlinenews.com)
(23-April-2023)

കര്‍ണാടക പൊലീസ് റിപ്പോര്‍ട്ട് വൈകുന്നു; മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല
കൊല്ലം: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല. കര്‍ണാടക പൊലീസ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതാണ് യാത്ര വൈകാന്‍ കാരണം. വ്യാഴാഴ്ച്ച കര്‍ണാടക പൊലീസ് കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

സുരക്ഷാപരിശോധനയുടെ ഭാഗമായി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ധ ചികിത്സ തേടേണ്ടതുളളതിനാലാണ് ബെംഗളൂരുവിലെ വീട് വിട്ട് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് ബെംഗളൂരുവില്‍ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്.

ആരോഗ്യ നില മോശമായ പിതാവിനെ സന്ദര്‍ശിക്കാനും, വൃക്ക തകരാറിലായതിനാല്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. കര്‍ണാടക പൊലീസിന് പുറമെ കേരളാ പൊലീസും മഅദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

Post a Comment

أحدث أقدم