ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം 2023

(www.kl14onlinenews.com)
(24-April-2023)

ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദർശനത്തിന്റെയും വന്ദേഭാരത് ഉദ്ഘാടനത്തിന്റെയും ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ഇതു കൂടാതെ നാളെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പവർ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായിരിക്കും യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുക. ടിക്കറ്റ് ബുക്കിങ് സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

മലബാർ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി മെയിൽ ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമേ സർവീസ് നടത്തൂ. പുറപ്പെടുന്നതും കൊച്ചുവേളിയിൽ നിന്നാകും. നാഗർകോവിൽ - കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സർവീസ് നിർത്തും. കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സർവീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.
അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചുവേളിയിൽ സർവീസ് നിർത്തും. കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം രണ്ടര മണിക്ക് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും. ബുധനാഴ്ച 4.55 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട സിൽചർ അരോണയ് പ്രതിവാര എക്സ്പ്രസ് 6.25 നാകും പുറപ്പെടുക. മധുരൈ - തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ഇന്ന് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയിൽ സർവ്വീസ് അവസാനിപ്പിക്കും.

Post a Comment

Previous Post Next Post