കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

(www.kl14onlinenews.com)
(25-April-2023)

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവിസ്. ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു

വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്രധാനമന്ത്രി നിർവഹിക്കും. ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, വ​ർ​ക്ക​ല - ശി​വ​ഗി​രി സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​നം, നേ​മം, കൊ​ച്ചു​വേ​ളി ടെ​ർ​മി​ന​ലു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ, ദി​ണ്ഡി​ഗ​ൽ - പ​ള​നി - പാ​ല​ക്കാ​ട് സെ​ക്ഷ​ന്റെ വൈ​ദ്യു​തീ​ക​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളാണ് നാ​ടി​ന്​ സ​മ​ർ​പ്പി​ക്കുക.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​നു ശേ​ഷം 12.40 ഓ​ടെ പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഗുജറാത്തിലെ സൂ​റ​ത്തി​ലേ​ക്ക്​ പോ​കും

Post a Comment

أحدث أقدم