എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി

(www.kl14onlinenews.com)
(14-April-2023)

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്. സാക്ഷികളെ എത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ്.
എഡിജിപി എം ആര്‍ അജിത്കുമാറും, ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലിസ് ക്യാമ്പില്‍ എത്തി. സാക്ഷികളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. മട്ടന്നൂര്‍, മാലൂര്‍ എന്നിവിടങ്ങളിലെ സാക്ഷികളെ ആണ് കോഴിക്കോട് എത്തിച്ചത്.
അക്രമണ സമയത്ത് പ്രതി ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി. എന്നാല്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ ഇയാള്‍ വസ്ത്രം മാറിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാഗ് നഷ്ടമായിട്ടും ഇയാള്‍ എങ്ങനെ വസ്ത്രം മാറി എന്നതില്‍ ദുരൂഹതയുണ്ട്. ട്രെയിനിനകത്ത് പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Post a Comment

Previous Post Next Post