ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിനം മാത്രം; വന്ദേ ഭാരതില്‍ ചോര്‍ച്ച

(www.kl14onlinenews.com)
(26-April-2023)

ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിനം മാത്രം; വന്ദേ ഭാരതില്‍ ചോര്‍ച്ച
കാസർകോട് :
കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസില്‍ സാങ്കേതിക തകരാര്‍. ഇന്ന് ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്‌സ്പ്രസിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടിയിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. അത്യധികം ആവേശത്തോടെയായായിരുന്നു യാത്രക്കാര്‍ വന്ദേഭാരതിനെ വരവേറ്റത്. കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍, രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.

Post a Comment

Previous Post Next Post