രാഹുലിന്റെ കോലാർ സന്ദർശനം മാറ്റി; ഏപ്രിൽ 16 ന് ജനങ്ങളെ അഭിസംബോധന ചെയ്യും

(www.kl14onlinenews.com)
(09-April-2023)

രാഹുലിന്റെ കോലാർ സന്ദർശനം മാറ്റി; ഏപ്രിൽ 16 ന് ജനങ്ങളെ അഭിസംബോധന ചെയ്യും
ബെം​ഗളൂരു: രാഹുലിന്റെ കർണാടക സന്ദർശനം വീണ്ടും മാറ്റി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി പ്രവർത്തകർ തിരക്കിലായതിനാലാണ് രാഹുലിന്റെ സന്ദർശനം നീട്ടിയതെന്ന് കർണാടക കോൺ​ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുbaമാർ പറഞ്ഞു. ഏപ്രിൽ 16 ന് രാഹുൽ കോലാറിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. പാർലമെന്റ് അം​ഗത്വം നഷ്ടമായ കോലാറിലെ വിവാദ പ്രസം​ഗവേദിയിൽ വെച്ചുതന്നെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നാണ് രാഹുൽ ആ​ഗ്രഹിക്കുന്നതെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.
അയോ​ഗ്യനാക്കപ്പെട്ടതിന് ശേഷമുളള രാഹുൽ ​ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്. ഏഴ് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ നേടിയെടുത്ത പാർലമെന്റ് അം​ഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിന് നേരിട്ട അപമാനമാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
16 ന് കോലാറിൽ നടക്കുന്ന ജയ്ഭാരത് പരിപാടിയിൽ രാഹുലും മറ്റ് കോൺ​ഗ്രസ് നേതാക്കളും പങ്കെടുക്കും. ഏപ്രിൽ പത്തിന് രാഹുൽ ​ഗാന്ധി കർണാടകയിലെത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ പിന്നീടത് മാറ്റുകയായിരുന്നു. ഏപ്രിൽ 11 ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോലാറിൽ നടത്തിയ പ്രചരണ റാലിയിലായിരുന്നു രാഹുലിനെ അയോ​ഗ്യനാക്കിയ വിവാദ പ്രസം​ഗം.

Post a Comment

Previous Post Next Post