വീണത് 15 അടി താഴ്ചയിലെ തീച്ചൂളയില്‍; അതിഥിതൊഴിലാളിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(28-April-2023)

വീണത് 15 അടി താഴ്ചയിലെ തീച്ചൂളയില്‍; അതിഥിതൊഴിലാളിക്ക് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലെ തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി നസീര്‍ ഷെയ്ഖാണ് മരിച്ചത്. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായിരുന്നു ഇയാള്‍. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താന്‍ ശ്രമിക്കവേ അഗ്‌നി ഗര്‍ത്തത്തിലേക്ക് നസീര്‍ വീഴുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സും 2 ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ഇന്നലെ ആളെ കണ്ടെത്താനായിരുന്നില്ല. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.

പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ് ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങള്‍ വര്‍ഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെയാണ് കഴിഞ്ഞ ദിവസം പുക ഉയര്‍ന്നത്. ഇത് കണ്ടയുടന്‍ നസീര്‍ പൈപ്പുമായി തീയണയ്ക്കാന്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ തീ കത്തിയുണ്ടായ ഗര്‍ത്തത്തിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം എളുപ്പമായിരുന്നില്ല. ഒരാഴ്ച മുമ്പാണ് നസീര്‍ ഇവിടെ സെക്യൂരിറ്റി തൊഴിലാളിയായി എത്തിയത്.

Post a Comment

Previous Post Next Post